കരുത്തിന്റെ പോരാട്ടത്തിൽ പാപ്പിനിശ്ശേരി പ്രൊസ്റ്റൈൽ ജിമ്മിന് മെഡൽ തിളക്കം

Anees kannadiparamba

പാപ്പിനിശ്ശേരി: കായിക മത്സരങ്ങളിൽ കരുത്ത് തെളിയിച്ച് പാപ്പിനിശ്ശേരി പ്രൊസ്റ്റൈൽ ജിമ്മിലെ താരങ്ങൾ. വിവിധ ഭാരവിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 7 സ്വർണ്ണവും 2 വെള്ളിയും ഉൾപ്പെടെ ഒൻപത് മെഡലുകളാണ് ജിമ്മിലെ കായിക താരങ്ങൾ വാരിക്കൂട്ടിയത്.

ദേവയാനി (63kg), ദിയ റിഹാൻ നാസർ (48kg), ഷബ്‌ന വിനീഷ്, കീർത്തന ധർമരാജ് (77kg), നന്ദന സി. (69kg), പൂജാറാണി പി. (53kg), സാനിയ മരിയ (58kg) എന്നിവർ തങ്ങളുടെ വിഭാഗങ്ങളിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. അനന്യ കെ.വി. (58kg), ശ്രീനന്ദ സരീഷ് (48kg) എന്നിവർ വെള്ളി മെഡലും നേടി. മികച്ച പരിശീലനത്തിലൂടെ നാടിന് അഭിമാനമായി മാറിയ കായിക താരങ്ങളെയും പ്രൊസ്റ്റൈൽ ജിം അധികൃതരെയും നാട്ടുകാരും കായിക പ്രേമികളും അഭിനന്ദിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!