കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായുള്ള വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നവനീതം ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. പുനസംഘടിപ്പിച്ച വർക്കിംഗ് ഗ്രൂപ്പുകളുടെ ആദ്യ യോഗത്തിൽ പദ്ധതി രൂപീകരണവും ആസൂത്രണവും സംബന്ധിച്ച കൃത്യമായ നിർദ്ദേശങ്ങൾ നൽകി.
കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര യോഗം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.പി. താഹിർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ലിഷ ദീപക്, റിജിൽ മാക്കുറ്റി, കോർപ്പറേഷൻ സെക്രട്ടറി, പ്ലാനിംഗ് റിസോഴ്‌സ് പേഴ്‌സൺ പി.പി. കൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ വികസന പദ്ധതികളെക്കുറിച്ച് സംസാരിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

