അനീസ് കണ്ണാടിപറമ്പ ✍️
കുറ്റ്യാട്ടൂർ: ജോലിക്കിടയിൽ ലഭിച്ച വിലപിടിപ്പുള്ള സ്വർണ്ണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി കുറ്റ്യാട്ടൂർ ഗ്രാമപ്പഞ്ചായത്ത് ഹരിതകർമ്മ സേനാംഗങ്ങൾ മാതൃകയായി. സേനാംഗങ്ങളായ ബിന്ദു, ഗൗരി, പ്രിയ എന്നിവരടങ്ങുന്ന സംഘത്തിനാണ് ഇന്ന് രാവിലെ 10 മണിയോടെ പാവന്നൂർ മൊട്ട ഐടിഎം കോളേജിന് സമീപത്തുനിന്ന് സ്വർണ്ണ പാദസരം ലഭിച്ചത്.
ജോലിസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് കോളേജിന് സമീപം വിദ്യാർത്ഥികൾ എന്തോ തിരയുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. അന്വേഷിച്ചപ്പോൾ ഐടിഎം കോളേജിലെ ടിടിസി വിദ്യാർത്ഥിനിയായ ശ്യാമിലിയുടെ പാദസരം നഷ്ടപ്പെട്ടതാണെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആഭരണം ലഭിച്ചത്.
ഏകദേശം ഒരു പവനിലധികം തൂക്കം വരുന്ന ആഭരണമാണ് ഇവർ ഉടമസ്ഥയ്ക്ക് കൈമാറിയത്. തങ്ങളുടെ പരിമിതമായ സാഹചര്യങ്ങൾക്കിടയിലും ഹരിതകർമ്മ സേനാംഗങ്ങൾ കാണിച്ച ഈ വലിയ മനസ്സിനെ പഞ്ചായത്ത് അധികൃതരും ഐടിഎം കോളേജ് അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

