പുറത്തിൽ: മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തിൽ മതപഠനവും ഭൗതിക വിദ്യാഭ്യാസവും ഒരുപോലെ സ്വായത്തമാക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഹാരിസ് ബീരാൻ എം.പി. പുറത്തിൽ ഗൗസ്സിയ്യ ദഅവ ദർസിൽ നിന്നും ഉപരിപഠനാർത്ഥം യാത്ര പോകുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രയപ്പും, കണ്ണൂർ ഡെപ്യൂട്ടി മേയർ കെ.പി. താഹിറിനുള്ള അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സമൂഹം തയ്യാറാകണം. മതമൂല്യങ്ങളിൽ അധിഷ്ഠിതമായ ജീവിതത്തോടൊപ്പം ആധുനിക വിജ്ഞാന ശാഖകളിൽ പ്രാവീണ്യം നേടുന്നത് ഉന്നതമായ സാമൂഹിക നിർമ്മിതിക്ക് സഹായകമാകും. ആത്മീയ അറിവുകൾ വ്യക്തിത്വത്തെ ശുദ്ധീകരിക്കുമ്പോൾ ഭൗതിക വിദ്യാഭ്യാസം പ്രായോഗിക ജീവിതത്തിൽ മുന്നേറാനുള്ള കരുത്ത് പകരുന്നു. ഇവ രണ്ടും സമന്വയിപ്പിക്കുന്ന ദർസ് സംവിധാനങ്ങൾ പുതിയ തലമുറയ്ക്ക് വലിയ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹല്ല് ജനറൽ സെക്രട്ടറി നസീർ പുറത്തിൽ സ്വാഗതം പറഞ്ഞു. ശൈഖ് ഹാമിദ് മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുസ്തഫ ഹുദവി ആക്കോട്, അബ്ദുൽ ഖാദർ സഖാഫി, റഷീദ് ബുഖാരി, മുബാറക് ബുഖാരി, എൽ.കെ. അബ്ദുൽ ഖാദർ ഹാജി, ഇബ്രാഹിം മദനി, ടി.പി. അബ്ദുൽ ഖാദർ ഹാജി, അഹമ്മദ് സഖാഫി, കെ.പി. ബഷീർ അഹ്സനി, കെ.ടി. റജാസ് തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

