മുഴപ്പിലങ്ങാട് ചരക്ക് ലോറി അപകടം ; ലോറി ഇടിച്ചുതെറിപ്പിച്ച് വഴിയാത്രക്കാരൻ മരിച്ചു

Anees kannadiparamba

കണ്ണൂർ: ദേശീയപാത മുഴപ്പിലങ്ങാട് മഠത്തിന് സമീപം ചരക്ക് ലോറി വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം മറിഞ്ഞു. അപകടത്തിൽ മുഴപ്പിലങ്ങാട് ബീച്ചിലെ കല്ലുമ്മക്കായ വിൽപ്പനക്കാരനായ ജയ്സൺ സ്റ്റാൻലി (45) തൽക്ഷണം മരിച്ചു. മുഴപ്പിലങ്ങാട് ബീച്ച് റിസോർട്ട് റോഡ് നൈസി കോട്ടേജിൽ ബി. സ്റ്റാൻലിയുടെ മകനാണ്.

തിങ്കളാഴ്ച അതിരാവിലെയായിരുന്നു അപകടം. മുഴപ്പിലങ്ങാട് മഠത്തിന് സമീപത്തുനിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി ജയ്സണെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് സർവീസ് റോഡിലേക്ക് പാഞ്ഞുകയറിയ ലോറി നടപ്പാതയിലൂടെ കയറിയിറങ്ങി സമീപത്തെ വീടിന്റെ ഭിത്തിയിൽ ഇടിച്ചാണ് മറിഞ്ഞത്.

ഇടിയുടെ ആഘാതത്തിൽ സമീപത്തെ വീടിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ഓവുപാലത്തിന്റെ സ്ലാബുകൾ ഇളകുകയും ചെയ്തു. അപകടത്തെ തുടർന്ന് സർവീസ് റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. എടക്കാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കം ചെയ്ത ശേഷം രാവിലെ എട്ടരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!