മയ്യിൽ: മാണിയൂർ കൂവച്ചിക്കുന്നിലെ കെ. വിനോദ്കുമാർ – എം.കെ. ശ്രീജ ദമ്പതികളുടെ മകൾ കെ. ശ്വേതയും ഏച്ചൂരിലെ സായന്തും തമ്മിലുള്ള വിവാഹവേദി കാരുണ്യപ്രവർത്തനത്തിന് സാക്ഷിയായി. തങ്ങളുടെ വിവാഹ ആഘോഷങ്ങൾക്കിടയിൽ സാന്ത്വനചികിത്സാ രംഗത്ത് സജീവമായ ഐ.ആർ.പി.സി (IRPC) ക്ക് ധനസഹായം നൽകി നവദമ്പതികൾ മാതൃകയായി.
വിവാഹവേദിയിൽ വെച്ച് നൽകിയ തുക സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ എൻ. അനിൽകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ ഐ.ആർ.പി.സി മയ്യിൽ സോണൽ കൺവീനർ കുതിരയോടൻ രാജൻ, സി.പി.ഐ (എം) മാണിയൂർ ലോക്കൽ കമ്മിറ്റി അംഗം കെ. ബാലകൃഷ്ണൻ, കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.പി. മനോജ്, ഐ.ആർ.പി.സി മാണിയൂർ ലോക്കൽ ഗ്രൂപ്പ് മെമ്പർ ഒ. ബാലകൃഷ്ണൻ മാസ്റ്റർ, കെ. രാമചന്ദ്രൻ, കെ. നാരായണൻ എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

