അഴീക്കോട്: സംസ്ഥാന സർക്കാരിന്റെ ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ നവീകരിച്ച അഴീക്കോട് ഗ്രാമപഞ്ചായത്ത് പി.വി. രവീന്ദ്രൻ സ്മാരക ഫ്ലഡ്‌ലൈറ്റ് മിനി സ്റ്റേഡിയം നാളെ (ജനുവരി 26, തിങ്കൾ) നാടിന് സമർപ്പിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്മാൻ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
കെ.വി. സുമേഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ, കായിക പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും. അത്യാധുനിക രീതിയിലുള്ള ഫ്ലഡ്‌ലൈറ്റ് സംവിധാനത്തോടെ നവീകരിച്ച സ്റ്റേഡിയം അഴീക്കോട് മേഖലയിലെ കായിക താരങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും. രാത്രികാലങ്ങളിലും കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ സൗകര്യമുള്ള രീതിയിലാണ് സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

