“പാർട്ടിയെ തകർത്ത് തിരുത്തേണ്ട!” വി. കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്ന് എം.വി. ജയരാജൻ

Kannadiparamba online news
Screenshot

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിൽ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച വി. കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. പാർട്ടിയെ തകർത്തു കൊണ്ട് തിരുത്തുക എന്ന കുഞ്ഞികൃഷ്ണന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു നയാപൈസ പോലും ദുരുപയോഗം ചെയ്തിട്ടില്ല. ആരോപണവിധേയമായ വിഷയത്തിൽ നേരത്തെ തന്നെ പാർട്ടി നടപടി സ്വീകരിച്ചതാണ്. ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ കുഞ്ഞികൃഷ്ണനൊപ്പം നിൽക്കാൻ ഒരാളും ഉണ്ടാകില്ല. എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തിയത് തെറ്റായ നടപടിയാണെന്നും കുഞ്ഞികൃഷ്ണന്റെ പുസ്തകത്തെ പാർട്ടി ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കോടാലിക്കൈ ആയി മാറിയിരിക്കുകയാണ്. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പരസ്യപ്രസ്താവനകൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. കുഞ്ഞികൃഷ്ണനെതിരെയുള്ള അച്ചടക്ക നടപടിയിൽ ഉചിതമായ തീരുമാനം ജില്ലാ കമ്മിറ്റി കൈക്കൊള്ളുമെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!