നാറാത്ത് ഗ്രാമപഞ്ചായത്ത് വനിതകൾക്കായി സ്വയം തൊഴിൽ സംരംഭം ഒരുക്കി; ‘പ്രിയം ടൈലറിങ്’ ഉദ്ഘാടനം ചെയ്തു

Anees kannadiparamba

നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്കായി ആവിഷ്കരിച്ച ‘പ്രിയം ടൈലറിങ്’ സ്വയം തൊഴിൽ സംരംഭം പ്രവർത്തനമാരംഭിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് പഞ്ചായത്ത് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. റഷീദ, മറ്റ് ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലൂടെ കൂടുതൽ വനിതകളെ സ്വയം തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!