നാറാത്ത്: പാപ്പിനിശ്ശേരി, നാറാത്ത് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലം നിർമ്മാണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ കിഫ്ബി ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു. സ്ഥലമേറ്റെടുക്കുന്നതിനുള്ള തുക കൂടി ഉൾപ്പെടുത്തി 46.49 കോടി രൂപയുടെ പുതുക്കിയ ഡി.പി.ആർ ജനുവരി 14-ന് സമർപ്പിച്ചിരുന്നു. ഇതിന് സാമ്പത്തിക അനുമതി നൽകുന്നതിന് മുന്നോടിയായാണ് പരിശോധന നടന്നത്.
2017-ൽ പ്രഖ്യാപിച്ച പദ്ധതി അലൈൻമെന്റിലെ മാറ്റവും അപ്രോച്ച് റോഡുകളുടെ നീളം വർദ്ധിപ്പിച്ചതും കാരണം നീണ്ടുപോവുകയായിരുന്നു. ഭൂവുടമകൾ സൗജന്യമായി ഭൂമി വിട്ടുനൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ, പണം നൽകി സ്ഥലം ഏറ്റെടുക്കാനാണ് പുതിയ തീരുമാനം. ഇതിനായുള്ള അധിക തുക കൂടി ഉൾപ്പെടുത്തിയാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സാമ്പത്തിക അനുമതി ലഭിക്കുന്നതോടെ ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്ന് എം.എൽ.എ അറിയിച്ചു.
പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപൻ, കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ പുരുഷോത്തമൻ, അപ്രൈസൽ വിങ് ഹെഡ് രാജീവൻ, ബ്രിഡ്ജ് വിഭാഗം കൺസൾട്ടന്റ് നെഫ്സർ, കെ.ആർ.എസ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ കോയിലേര്യൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

