ടച്ച് ഓഫ് മേഴ്സി എട്ടാമത് ‘ബറാഅത്ത് വിരുന്ന്’; കിറ്റ് വിതരണം 9 കേന്ദ്രങ്ങളിൽ

Kannadiparamba online news
Screenshot

കണ്ണൂർ: ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ് റമളാനിന് മുന്നോടിയായി നടത്തുന്ന എട്ടാമത് “ബറാഅത്ത് വിരുന്ന് കിറ്റ്” വിതരണം ഒമ്പത് കേന്ദ്രങ്ങളിലായി നടക്കും. ജനുവരി 25 ഞായറാഴ്ച രാവിലെ 10-ന് ചെറുകുന്നിലെ ട്രസ്റ്റ് ആസ്ഥാന കേന്ദ്രത്തിൽ വെച്ച് വിതരണോദ്ഘാടനം നടക്കും.

കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ഉദ്ഘാടനം നിർവ്വഹിക്കും. ട്രസ്റ്റ് വർക്കിംഗ് പ്രസിഡന്റ് എ.സി. മഹ്മൂദ് ഹാജി അധ്യക്ഷനാകുന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ബഷീർ സഅദി ചെറുകുന്ന് ആമുഖ ഭാഷണം നടത്തും. ഡോ. ടി.സി. മോഹനൻ, പി.വി. അബ്ദുൽ അലി ഹാജി, പി.പി. ഇബ്രാഹീം കുട്ടി ഹാജി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ട്രസ്റ്റ് ചെയർപേഴ്സൺ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ, ഡയറക്ടർ ജനറൽ അൽ ഹാഫിള് കെ.പി. ശമീർ മൗലവി എന്നിവർ പ്രഭാഷണം നടത്തും. ചടങ്ങിൽ കെ.വി. അബൂബക്കർ, എം.പി. സഖരിയ്യ, പാറക്കാട്ട് അബ്ദുൽ കരീം, പുന്നക്കൻ മൂസാൻ, എം.വി. മുഹമ്മദലി, അബ്ദുള്ള കെ. ദാലിൽ, സി.വി. അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിക്കും. ജനറൽ സെക്രട്ടറി പി.വി. മുസ്തഫ സ്വാഗതവും വർക്കിംഗ് സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞി നന്ദിയും പറയും.

കണ്ണാടിപ്പറമ്പ് ഓൺലൈൻ ✍️

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!