സ്വർണ്ണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധന; പവന് 1,13,520 രൂപയായി

Kannadiparamba online news
Screenshot

കമ്പിൽ : കേരളത്തിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് മാത്രം ഗ്രാമിന് 460 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 14,190 രൂപയായി. പവന് 3,680 രൂപ ഉയർന്ന് 1,13,520 രൂപയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് സ്വർണ്ണവില ഇത്രയും ഉയർന്ന നിരക്കിലെത്തുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച മൂന്നുതവണയായി സ്വർണ്ണവില കുതിച്ചുയർന്നിരുന്നു. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമായി പവന് 3,160 രൂപ കൂടിയ ശേഷം വൈകുന്നേരം അഞ്ചുമണിയോടെ 540 രൂപ കുറഞ്ഞ് 1,09,840 രൂപയിൽ എത്തിയിരുന്നു. എന്നാൽ ആശ്വാസം അധികം നീണ്ടുനിൽക്കാതെ ഇന്ന് വീണ്ടും വൻ വർധനവ് രേഖപ്പെടുത്തുകയായിരുന്നു.

യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അധിക നികുതി ചുമത്തുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില കുതിച്ചുയരാൻ പ്രധാന കാരണമായത്. ഡോളറിലുണ്ടായ മാറ്റങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളും സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ വൻകിട നിക്ഷേപകരെ പ്രേരിപ്പിക്കുന്നതും വില ഉയരാൻ ഇടയാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!