വളപട്ടണം: ചിറക്കൽ കാട്ടാമ്പള്ളി പുതിയവളപ്പ് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തി. ക്ഷേത്ര ശ്രീകോവിലിന് സമീപം വെച്ചിരുന്ന ഭണ്ഡാരമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷ്‌ടാക്കൾ തകർത്തത്.
ഭണ്ഡാരത്തിൽ നിന്ന് എത്ര തുക നഷ്ടപ്പെട്ടു എന്നത് സംബന്ധിച്ച കണക്കുകൾ അധികൃതർ തിട്ടപ്പെടുത്തി വരികയാണ്. സംഭവത്തിൽ വളപട്ടണം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. മോഷ്‌ടാക്കൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

