ചട്ടുകപ്പാറ: കുറ്റ്യാട്ടൂർ പഞ്ചായത്ത് കെ.എസ്.എസ്.പി.യു വാർഷിക സമ്മേളനം നടന്നു; പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യം

Kannadiparamba online news
Screenshot

ചട്ടുകപ്പാറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റ് വാർഷിക സമ്മേളനം ചട്ടുകപ്പാറ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു. 2024 മുതൽ നിലവിൽ വരേണ്ട ശമ്പള – പെൻഷൻ പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കുക, കുടിശ്ശികയായ ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് കെ.വി. യശോദ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ, രക്ഷാധികാരി കെ. പത്മനാഭൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി. രാമകൃഷ്ണൻ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.പി. വിജയൻ നമ്പ്യാർ, ബ്ലോക്ക് കമ്മിറ്റി അംഗം പി. ബാലൻ, വനിതാവേദി കൺവീനർ കെ.വി. രമാദേവി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി കെ.വി. ചന്ദ്രൻ വാർഷിക റിപ്പോർട്ടും ട്രഷറർ ബാബു അരിയേരി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി.വി. രത്നവല്ലി അനുശോചന പ്രമേയവും പി.കെ. ശൈലജ ഔദ്യോഗിക പ്രമേയവും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറിമാരായ കെ. രാമകൃഷ്ണൻ സ്വാഗതവും സി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:

• പ്രസിഡന്റ്: എം. ജനാർദ്ദനൻ മാസ്റ്റർ

• സെക്രട്ടറി: കെ.വി. ചന്ദ്രൻ

• ട്രഷറർ: ബാബു അരിയേരി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!