നാറാത്ത്: പുല്ലൂപ്പി അംബേദ്കർ കോളനി കമ്മ്യൂണിറ്റി ഹാൾ പുതുക്കി പണിയണം; ഒപ്പുശേഖരണവുമായി പരിസരവാസികൾ

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി അംബേദ്കർ കോളനിയിലെ കമ്മ്യൂണിറ്റി ഹാൾ അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം പൂർണ്ണമായും പുതുക്കി പണിയണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. നിലവിലെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് ഹാൾ പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ ഒപ്പുശേഖരണം നടത്തി.

ശേഖരിച്ച ഒപ്പുകൾ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും കൈമാറി. പന്ത്രണ്ടാം വാർഡ് മെമ്പർ നൗഫൽ പുല്ലൂപ്പിയുടെ നേതൃത്വത്തിലാണ് ജനകീയ പ്രതിഷേധവും നിവേദന സമർപ്പണവും നടന്നത്. കോളനിയിലെ പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും ഏക ആശ്രയമായ ഹാൾ കാലപ്പഴക്കം കൊണ്ട് നിലവിൽ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. വെറും മരാമത്ത് പണികൾ കൊണ്ട് കെട്ടിടത്തിന്റെ ബലക്ഷയത്തിന് പരിഹാരമാകില്ലെന്നും പുതിയ കെട്ടിടം തന്നെ വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

കണ്ണാടിപ്പറമ്പ് ഓൺലൈൻ ✍️

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!