മയ്യിൽ: കൊളച്ചേരിയിൽ പണയ സ്വർണ്ണത്തിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പറമ്പ് സ്വദേശി സി.കെ. നൂറുദ്ദീൻ ആണ് പിടിയിലായത്.
കൊളച്ചേരി മുക്കിലെ മുല്ലക്കൊടി സർവ്വീസ് സഹകരണ ബാങ്കിൽ പണയം വെച്ച സ്വർണ്ണം എടുത്തുനൽകാമെന്ന് വിശ്വസിപ്പിച്ച് കൊളച്ചേരിമുക്ക് സ്വദേശിയിൽ നിന്നും 6,75,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. കേസിൽ ഒന്നാം പ്രതിയെ ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചതിനാണ് നൂറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നിർദ്ദേശപ്രകാരം മയ്യിൽ എസ്.ഐ പി. ഉണ്ണികൃഷ്ണനും സ്ക്വാഡുമാണ് പ്രതിയെ പിടികൂടിയത്. നിലവിൽ ഒളിവിലുള്ള ഒന്നാം പ്രതിക്കായി പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

