ഹസനാത്ത് വാർഷിക പ്രഭാഷണം സമാപിച്ചു;മഹാരഥന്മാർ വഴിയൊരുക്കിയവർ: നാസർ ഹയ്യ് ശിഹാബ് തങ്ങൾ

Kannadiparamba online news

കണ്ണാടിപ്പറമ്പ്:മഹാരഥന്മാരായ പൂർവ്വസൂരികൾ സൽപന്ഥാവ് തുറന്നു തന്നവരായതിനാൽ അനുധാവനം ചെയ്യപ്പെടേണ്ടവരാണെന്ന് പാണക്കാട് അബ്ദുൽ നാസർ ഹയ്യ് ശിഹാബ് തങ്ങൾ.
കഴിഞ്ഞ 15ന് ആരംഭിച്ച ഹസനാത്ത് വാർഷിക പ്രഭാഷണത്തിന്റെ സമാപന ദിവസം വിശ്വാസികളെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . സയ്യിദ് അലി ബാഅലവി തങ്ങൾ അധ്യക്ഷനായി.അൻവർ ഹുദവി പുല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ബഷീർ ഫൈസി മാണിയൂർ, അബ്ദുല്ല ഫൈസി മാണിയൂർ, കെ.എൻ മുസ്തഫ, സലാം ഹാജി മൗവഞ്ചേരി ,കീർത്തി അബ്ദുള്ള ഹാജി, അബ്ദുല്ല ഹുദവി, ടി പി ആലിക്കുട്ടി ഹാജി, നൗഫൽ പുല്ലുപി, ഡോ: ഇസ്മായിൽ ഹുദവി, ഹംസ ഹാജി, സത്താർ ഹാജി സി കെ ,മൊയ്തീൻ ഹാജി മാങ്കടവ് സംബന്ധിച്ചു. എ.ടി മുസ്തഫ ഹാജി സ്വാഗതവും കെ കെ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!