ഉത്തരമേഖല ക്രിക്കറ്റ്: സെഹൻ മുഹമ്മദിന് സെഞ്ച്വറി; കണ്ണൂരിന് മികച്ച സ്കോർ

Kannadiparamba online news
Screenshot

തലശ്ശേരി: 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല ദ്വിദിന ക്രിക്കറ്റ് ടൂർണമെന്റിൽ സെഹൻ മുഹമ്മദിന്റെ സെഞ്ച്വറി മികവിൽ കണ്ണൂരിന് മികച്ച സ്കോർ. മലപ്പുറത്തിനെതിരെയുള്ള മത്സരത്തിന്റെ ആദ്യ ദിനത്തിൽ കണ്ണൂർ ആദ്യ ഇന്നിങ്സിൽ 241 റൺസിന് പുറത്തായി.

മത്സരവിവരം:

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കണ്ണൂരിന് വേണ്ടി ഓപ്പണർ സെഹൻ മുഹമ്മദ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 100 റൺസെടുത്ത സെഹനും 56 റൺസെടുത്ത അഥർവ് ടി.യും ചേർന്നാണ് കണ്ണൂരിനെ ഭദ്രമായ നിലയിലെത്തിച്ചത്. 68.3 ഓവറിലാണ് കണ്ണൂർ 241 റൺസിന് ഓൾഔട്ടായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മലപ്പുറം ഒന്നാം ദിനം കളി നിർത്തുമ്പോൾ 24 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എന്ന നിലയിലാണ്. മത്സരത്തിന്റെ രണ്ടാം ദിനമായ നാളെ മലപ്പുറത്തിന്റെ ബാറ്റിംഗ് തുടരും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!