ചട്ടുകപ്പാറ: കെ. സുധാകരൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കുറ്റ്യാട്ടൂർ വേശാല മുക്കിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ. മോഹനൻ ലൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം ജുബൈരിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേശാല മുക്കിലെയും പരിസരപ്രദേശങ്ങളിലെയും രാത്രികാല യാത്രാസൗകര്യം മെച്ചപ്പെടുത്താൻ ഈ പുതിയ ഹൈമാസ്റ്റ് ലൈറ്റ് സഹായകമാകും. പ്രദേശത്തെ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

