മയ്യിൽ: ലയൺസ് ഇന്റർനാഷണൽ ഹംഗർ സർവ്വീസ് വീക്കിന്റെ (Hunger Service Week) ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുതിർന്ന കർഷക തൊഴിലാളി കെ. കുമാരനെ ആദരിച്ചു. കൊളച്ചേരി സ്വദേശിയായ കുമാരന്റെ വീട്ടിലെത്തിയാണ് ക്ലബ് ഭാരവാഹികൾ അദ്ദേഹത്തിന് മൊമെന്റോയും ക്യാഷ് അവാർഡും കൈമാറിയത്.
തനത് കൃഷിരീതിയിലുള്ള തന്റെ അറിവുകൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതിലും, വാർദ്ധക്യത്തിലും കാർഷിക മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തെ ചടങ്ങിൽ പ്രശംസിച്ചു. നാട്ടറിവുകൾ നാടിന് പകർന്നു നൽകുന്ന മാതൃകാപരമായ പ്രവർത്തനമാണ് കുമാരനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.
മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ പി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി കെ.വി. സുഭാഷ്, സി.കെ. പ്രേമരാജൻ, ശിവരാമൻ, പി.കെ. ശശി തുടങ്ങി ക്ലബ്ബിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

