കണ്ണാടിപ്പറമ്പ്: കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം യുവജനവേദിയുടെ നേതൃത്വത്തിൽ യുവജന ദിനാചരണം സംഘടിപ്പിച്ചു. വായനശാല പരിസരത്ത് നടന്ന ചടങ്ങിൽ നവകേരള നിർമ്മിതിയിൽ യുവാക്കളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നു.
“നവകേരള നിർമ്മിതിയിൽ യുവാക്കളുടെ പങ്ക്” എന്ന വിഷയത്തെ ആസ്പദമാക്കി കുറ്റ്യാട്ടൂർ ലൈബ്രറി കൗൺസിൽ നേതൃസമിതി വൈസ് ചെയർമാൻ പ്രശാന്ത് പിലാക്കൽ മുഖ്യപ്രഭാഷണം നടത്തി. വായനശാല യുവജനവേദി പ്രസിഡന്റ് പ്രത്യുഷ് കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
യുവജനവേദി സെക്രട്ടറി ഷിബിൻ എ.പി. സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. സൗമ്യ മോൾ നന്ദിയും പറഞ്ഞു. വായനശാലാ പ്രവർത്തകരും യുവജനവേദി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

