കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് സെന്റ് ഇഗ്നേഷ്യസ് ദൈവാലയത്തിൽ വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ തിരുനാൾ മഹോത്സവം ജനുവരി 9 മുതൽ 12 വരെ നടക്കും. ഇടവക വികാരി മോൺസിഞ്ഞോർ ക്ലെമന്റ് ലെയ്ഞ്ചൻ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.
പ്രധാന പരിപാടികൾ:
• ജനുവരി 9 (വെള്ളി): വൈകിട്ട് 6-ന് വികാരി മോൺസിഞ്ഞോർ ക്ലെമന്റ് ലെയ്ഞ്ചൻ കൊടിയേറ്റം നിർവ്വഹിക്കും. തുടർന്ന് റവ. ഡോ. ജോയ് പൈനാടത്തിന്റെ കാർമ്മികത്വത്തിൽ ജപമാല, ദിവ്യബലി, നോവേന എന്നിവ നടക്കും.
• ജനുവരി 10 (ശനി): വൈകിട്ട് 6-ന് തിരുനാൾ ജാഗരം. ബർണശേരി കത്തീഡ്രൽ വികാരി റവ. ഫാദർ ആൽസിൽ പീറ്റർ കാർമ്മികത്വം വഹിക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം നടക്കും.
• ജനുവരി 11 (ഞായർ – തിരുനാൾ ദിനം): രാവിലെ 10-ന് ജപമാല, തുടർന്ന് ദിവ്യബലി, ആദ്യ കുർബാന സ്വീകരണം എന്നിവ നടക്കും. കണ്ണൂർ ഫെറോന വികാരി വെരി. റവ. ഫാദർ ബെന്നി മണപ്പാട്ട് മുഖ്യകാർമ്മികനായിരിക്കും.
• ഉച്ചയ്ക്ക് 12-ന് സ്നേഹവിരുന്ന്.
• വൈകിട്ട് 7:30-ന് കുട്ടികളുടെ കലാപരിപാടികളും ട്രാക്ക് ഗാനമേളയും അരങ്ങേറും.
• ജനുവരി 12 (തിങ്കൾ): വൈകിട്ട് 6-ന് ജപമാലയും പരേതാത്മാക്കൾക്ക് വേണ്ടിയുള്ള കൃതജ്ഞതാ ബലിയും നടക്കും. തുടർന്ന് കൊടിയിറക്കത്തോടെ തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.
തിരുനാൾ ആഘോഷങ്ങൾക്കായി പാരീഷ് കൗൺസിലിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായി വരുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

