തളിപ്പറമ്പിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kannadiparamba online news
Screenshot

തളിപ്പറമ്പ്: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പറശിനിക്കടവ് കളമുള്ള വളപ്പിൽ കെ.വി. മോഹനന്റെ മകൻ കെ.വി. സുമിത്ത് (22) ആണ് മരിച്ചത്.

നിലവിൽ തലവിൽ കുന്നുപുറം സെന്റ് മേരീസ് സ്കൂളിന് സമീപമാണ് സുമിത്തും കുടുംബവും താമസിക്കുന്നത്. ഇന്നലെ വൈകുന്നേരം 6:15-ഓടെ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ സുഹൃത്തുക്കളുമായി ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ സുമിത്ത് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ സുഹൃത്തുക്കൾ ചേർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!