32 ഗ്രാം എംഡിഎം എ യുമായി രണ്ടു പേർ പിടിയിൽ

Kannadiparamba online news

പിണറായി: വില്പനക്കായി എത്തിച്ച 32 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎം എ യുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ എക്സൈസ് സംഘം പിടികൂടി.അസാം സ്വദേശികളായ സഹിദുൾ ഇസ്ലാം (56), മൊഗിബാർ അലി (26) എന്നിവരെയാണ്
പിണറായി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. കണ്ണൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
എക്സൈസ്കമ്മീഷണർ സക്വാഡംഗങ്ങളായ ജലീഷ് പി ,ബിനീഷ് കെ എന്നിവർക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നു മായി പ്രതികൾ പിടിയിലായത്.
രാസലഹരി വിൽപ്പനക്കായി ഇതര സംസ്ഥാന തൊഴിലാളികൾ അഞ്ചരക്കണ്ടി ഭാഗത്ത് എത്തുമെന്ന വിവരത്തിൽ കേരള ആൻ്റി ടെററിസ്റ്റ് സ്ക്വാഡിൻ്റെ സഹായവും ലഭിച്ചിരുന്നു. അസമിൽ നിന്നും
ലഹരി മരുന്നുകൾ ഇതര സംസ്ഥാന തൊഴിലാളികൾ വഴി എത്തിച്ച് ഉപയോഗവും ,കച്ചവടവും വ്യാപകമായതിനാൽ കർശന പരിശോധനയാണ് എക്സൈസ് നടത്തി വരുന്നത് .
പരിശോധനയിൽ പിണറായി എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദ് കുമാർ സി, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ് ,കെ ബിനീഷ് , പ്രിവൻ്റീവ് ഓഫീസർമാരായ ബാബു ജയേഷ്, യു സ്മിനീഷ് , വനിത സിവിൽ എക്സൈസ് ഓഫീസർ കെ കാവ്യ എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കർശന പരിശോധന നടത്തുമെന്ന് കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ സതീഷ് കുമാർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!