മധ്യവയസ്കനെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

Kannadiparamba online news
Screenshot

തലശ്ശേരി: ന്യൂമാഹിയിൽ മധ്യവയസ്കനെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മാഹി ചെക്ക് പോസ്റ്റിന് സമീപം സ്കൈ ബോൺ ട്രാവൽസിന്റെ വരാന്തയിൽ ഇന്ന് രാവിലെ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാവിമുണ്ട് ധരിച്ച നിലയിലായിരുന്നു മൃതദേഹം. സമീപത്ത് ഷർട്ടും ചെരിപ്പും അഴിച്ചുവെച്ച നിലയിലും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്.

തലയിൽ ആയുധം ഉപയോഗിച്ചുള്ള ശക്തമായ മർദ്ദനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തലയിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു മൃതദേഹം.

വിവരമറിഞ്ഞതിനെ തുടർന്ന് ന്യൂമാഹി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തുടർനടപടികൾക്കായി തലശ്ശേരി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!