വളപട്ടണം: പതിനഞ്ചുകാരൻ ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ പിടിയിലായി. സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു.
വാഹന പരിശോധനയ്ക്കിടെ വളപട്ടണം പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് സ്കൂട്ടർ ഓടിച്ചു വന്ന 15 കാരനെ എസ്.ഐ. കെ.ടി. മഹേഷ് കുമാറും സംഘവും പിടികൂടിയത്.
പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. നിയമലംഘനത്തെ തുടർന്ന് സ്കൂട്ടറിന്റെ ഉടമയ്ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

