ജന്മഭൂമിയിൽ ‘ചന്ദ്രിക’: ബിജെപി മുഖപത്രത്തിൽ മുസ്ലിം ലീഗ് എഡിറ്റോറിയൽ; കണ്ണൂരിൽ പത്രത്തിന് സംഭവിച്ചത്, പ്രിന്റിങ് അബദ്ധമെന്ന് സൂചന

Kannadiparamba online news
Screenshot

കണ്ണൂർ: ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ ഇന്നത്തെ കണ്ണൂർ എഡിഷനിൽ അപ്രതീക്ഷിതമായി മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ പേജ് അച്ചടിച്ചു വന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ വിതരണം ചെയ്ത ജന്മഭൂമി പത്രത്തിലാണ് ഈ വൻ അബദ്ധം സംഭവിച്ചത്.

ജന്മഭൂമിയുടെ എഡിറ്റോറിയൽ പേജിന് പകരം ചന്ദ്രികയുടെ എഡിറ്റോറിയൽ പേജാണ് വായനക്കാർക്ക് ലഭിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. എം.കെ. മുനീർ എന്നിവരുടെ ലേഖനങ്ങൾ ഉൾപ്പെടെയുള്ള പേജാണ് ജന്മഭൂമിയിൽ വന്നത്.

സംഭവിച്ചത് പ്രിന്റിംഗ് പിശക്:

ഒരേ പ്രസ്സിൽ നിന്ന് രണ്ട് പത്രങ്ങളും അച്ചടിക്കുമ്പോൾ ജീവനക്കാർക്ക് സംഭവിച്ച പിഴവാണിതെന്നാണ് സൂചന. പ്രിന്റിംഗിനിടെ പേജുകൾ പരസ്പരം മാറിപ്പോയതാകാം ഈ അബദ്ധത്തിന് കാരണമെന്ന് കരുതുന്നു. രാവിലെ പത്രം കയ്യിൽ കിട്ടിയ വായനക്കാരും രാഷ്ട്രീയ പ്രവർത്തകരും ആദ്യം അമ്പരന്നെങ്കിലും പിന്നീട് സംഭവം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായി മാറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!