kannadiparamba online ✍️
കണ്ണാടിപ്പറമ്പ്: പുതുവത്സരപ്പുലരിയിൽ സ്റ്റെപ്പ് റോഡിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം. അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കണ്ണാടിപറമ്പ ഓൺലൈൻ
കാട്ടാമ്പള്ളി ഭാഗത്തുനിന്നും സ്റ്റെപ്പ് റോഡ് ലക്ഷ്യമാക്കി വരികയായിരുന്ന കാർ, റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. ഇതോടെ തൊട്ടുപിന്നാലെ വന്ന മറ്റൊരു കാർ ഈ കാറിന്റെ പിന്നിലിടിച്ചു. ഈ രണ്ട് കാറുകൾക്കും പിന്നാലെ വന്ന ബൈക്ക് കാറിന് പുറകിൽ ചെന്ന് ഇടിച്ചതോടെയാണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്.കണ്ണാടിപറമ്പ ഓൺലൈൻ
പരിക്കേറ്റയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണാടിപറമ്പ ഓൺലൈൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

