വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം: ഇന്ന് മുത്തപ്പൻ വെള്ളാട്ടവും കൈകൊട്ടിക്കളി മത്സരവും

Kannadiparamba online news

കണ്ണൂർ: പ്രശസ്തമായ വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് (ജനുവരി 1, വ്യാഴം) വിവിധ ചടങ്ങുകളോടെ ആഘോഷങ്ങൾ നടക്കും. പുതുവർഷ ദിനത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ഭക്തരാണ് മടപ്പുരയിലേക്ക് ഒഴുകിയെത്തുന്നത്.

ഇന്നത്തെ പ്രധാന ചടങ്ങുകൾ:

• ഉച്ചക്ക് 1 മണിക്ക്: മുത്തപ്പൻ മലയിറക്കൽ.

• വൈകുന്നേരം 5 മണിക്ക്: മുത്തപ്പൻ വെള്ളാട്ടം.

• രാത്രി 7 മണിക്ക്: ഉത്തരകേരള വള്ളുവൻ കടവ് കൈകൊട്ടിക്കളി മത്സരം.

മാറ്റുരയ്ക്കാൻ 12 പ്രമുഖ ടീമുകൾ:

മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാത്രി 7 മണിക്ക് നടക്കുന്ന കൈകൊട്ടിക്കളി മത്സരം ഏറെ ശ്രദ്ധേയമാണ്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പ്രമുഖരായ 12-ഓളം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വിജയികളാകുന്ന ആദ്യ മൂന്ന് ടീമുകൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും ‘വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുര ട്രോഫി’യും സമ്മാനമായി നൽകും. ഉത്തരകേരളത്തിലെ മികച്ച ടീമുകൾ മാറ്റുരയ്ക്കുന്നതിനാൽ കലപ്രേമികൾക്ക് ഇതൊരു ദൃശ്യവിരുന്നായിരിക്കും.

ഭക്തജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് മടപ്പുരയിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!