‘മനുഷ്യർക്കൊപ്പം’ സന്ദേശവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ കേരളയാത്ര നാളെ കണ്ണൂരിൽ

Kannadiparamba online news
Screenshot

കണ്ണൂർ: “മനുഷ്യർക്കൊപ്പം” എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്ര ജനുവരി 2-ന് കണ്ണൂരിലെത്തും. രാവിലെ 9 മണിക്ക് പയ്യന്നൂരിൽ യാത്രയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകുമെന്ന് സംഘാടകർ അറിയിച്ചു.

വൈകീട്ട് 4 മണിക്ക് കണ്ണൂർ പ്രഭാത് ജങ്ഷനിൽ നിന്നാരംഭിക്കുന്ന യാത്രയിൽ സെന്റിനറി ഗാർഡ് അംഗങ്ങൾ അണിനിരക്കും. തുടർന്ന് വൈകീട്ട് 5 മണിക്ക് കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന സ്വീകരണ സമ്മേളനം തുറമുഖ–മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പട്ടുവം കെ.പി. അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും.

സമ്മേളനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. ജാഥയുടെ ഉപനായകരായ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ വിഷയാവതരണം നടത്തും. കെ. സുധാകരൻ എം.പി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി, ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പ്രസംഗിക്കും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കേരളയാത്ര കാസർകോട് നിന്ന് ആരംഭിച്ച് ജനുവരി 16-ന് തിരുവനന്തപുരംവെച്ച് സമാപിക്കും.

പത്രസമ്മേളനത്തിൽ സമസ്ത ജില്ല മുശാവറ ജനറൽ സെക്രട്ടറി പി.പി. അബ്ദുൽ ഹഖീം സഅദി, കേരളയാത്ര ജില്ലാ സമിതി ജനറൽ കൺവീനർ എം.കെ. ഹാമിദ്, ജനറൽ സെക്രട്ടറി ഹനീഫ് പാനൂർ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഭാരവാഹികളായ മുഹമ്മദ് സഖാഫി ചൊക്ലി, അബ്ദുറസാഖ് മാനിയൂർ, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് അമാനി, പി.കെ. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!