“ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക! 🚆 ജനുവരി 1 മുതൽ പുതിയ ടൈംടേബിൾ നിലവിൽ വരും.കേരളത്തിലെ സർവീസുകളുടെ വിവരങ്ങൾ അറിയാം

Kannadiparamba online news
Screenshot

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ പുതിയ ടൈംടേബിൾ 2026 ജനുവരി ഒന്ന് മുതൽ നിലവിൽ വരും. കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:

• ശബരി എക്സ്പ്രസ് (തിരുവനന്തപുരം – സെക്കന്ദരാബാദ്): ഈ ട്രെയിൻ എറണാകുളം ടൗണിൽ 30 മിനിറ്റ് നേരത്തെ എത്തും. പഴയ സമയമായ 11.10-ന് പകരം രാവിലെ 10.40-ന് ട്രെയിൻ എറണാകുളത്ത് എത്തും. എന്നാൽ തിരുവനന്തപുരത്ത് നിന്നുള്ള പുറപ്പെടൽ സമയത്തിൽ മാറ്റമില്ല.

• ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി: വൈകിട്ട് 4.55-ന് പകരം 5.05-ന് എറണാകുളത്ത് എത്തും.

• കൊല്ലം–ചെന്നൈ എക്സ്പ്രസ് (ചെങ്കോട്ട വഴി): ചെന്നൈയിൽ ഒന്നര മണിക്കൂർ നേരത്തെ എത്തും. വൈകിട്ട് 4-ന് പുറപ്പെട്ട് രാവിലെ 6.05-ന് ചെന്നൈയിൽ എത്തിച്ചേരും.

• കേരള എക്സ്പ്രസ് (ദില്ലി–തിരുവനന്തപുരം): 20 മിനിറ്റ് നേരത്തെ വൈകിട്ട് 4.30-ന് എറണാകുളം ടൗണിൽ എത്തും. തിരുവനന്തപുരത്തെത്തുന്ന സമയത്തിൽ മാറ്റമില്ല.

കുതിക്കാൻ വന്ദേ ഭാരത് സ്ലീപ്പർ; പരീക്ഷണം വിജയം

ദീർഘദൂര യാത്രക്കാർക്കായി റെയിൽവേ പുറത്തിറക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ സുപ്രധാന പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. കോട്ട – നഗ്ദ സെക്ഷനിൽ നടന്ന പരീക്ഷണത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ പങ്കുവെച്ചു. സ്ലീപ്പർ ട്രെയിനുകൾ ഉടൻ തന്നെ സർവീസ് ആരംഭിക്കുമെന്നാണ് സൂചന.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!