നാറാത്ത്: എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശഹീദ് കെ.എസ്. ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും നടത്തി. എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
കറകളഞ്ഞ വ്യക്തിത്വവും തികഞ്ഞ ഫാഷിസ്റ്റ് വിരുദ്ധ പോരാളിയുമായിരുന്നു ഷാനെന്ന് അദ്ദേഹം അനുസ്മരിച്ചു. ഷാനിന്റെ രക്തസാക്ഷിത്വത്തിനുള്ള ജനകീയ അംഗീകാരമാണ് ആലപ്പുഴ ജില്ലയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയ്ക്കുണ്ടായ മികച്ച മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, പഞ്ചായത്ത് പ്രസിഡന്റ് മൂസാൻ പറമ്പിൽ, സെക്രട്ടറി സമീർ നാറാത്ത്, ട്രഷറർ അനസ് മാലോട്ട് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

