‘മനുഷ്യർക്കൊപ്പം’; കേരളയാത്രയുടെ പ്രചരണാർത്ഥം മയ്യിൽ റെയ്ഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ റാലി സംഘടിപ്പിച്ചു

Kannadiparamba online news

മയ്യിൽ: ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജനുവരി 1 മുതൽ 16 വരെ നടത്തുന്ന കേരളയാത്രയുടെ പ്രചരണാർത്ഥം സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മയ്യിൽ റെയ്ഞ്ച് കമ്മിറ്റി പ്രചരണ റാലി സംഘടിപ്പിച്ചു.

നൂഞ്ഞേരിയിൽ നിന്നും ആരംഭിച്ച ആവേശകരമായ റാലി ചേലേരി മുക്കിൽ സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകർ റാലിയുടെ ഭാഗമായി. സയ്യിദ് ഫാഇസ് മുഈനി, സയ്യിദ് അബ്ദുൽ റഹ്മാൻ ജമലുല്ലൈലി, നസീർ സഅദി, ഉമർ സഖാഫി, അഹ്മദ് കുട്ടി സഅദി, മിദ്ലാജ് സഖാഫി, ഹനീഫ് ഹിശാമി, സുഹൈൽ അഹ്സനി, ലാഹിർ അമാനി, മുഹമ്മദ് അഹ്സനി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

കേരളയാത്രയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും വിവിധയിടങ്ങളിൽ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!