എടക്കാട് : നിർത്തിയിട്ട പിക് അപ്പ് വാനിൻ്റെ ബാറ്ററി മോഷ്ടിച്ചു കൊണ്ടുപോയ പ്രതി പിടിയിൽ. ചിറക്കൽ കുന്നുംക്കൈ സ്വദേശി വി. അമീറിനെയാണ് എടക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വി. ഉമേശനും സംഘവും അറസ്റ്റു ചെയ്തത്.
എടക്കാട് ടൗണിലെ ഗ്ലോബൽ ഗ്രാനൈറ്റ് സ്ഥാപനത്തിൻ്റെ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത കെ എൽ 10. എ. കെ. 831 നമ്പർ പിക് അപ്പ് വാനിലുണ്ടായിരുന്ന ബാറ്ററി ആണ് ഈ മാസം 23 നും രാത്രിയിൽ മോഷണം പോയത് . തുടർന്ന് ഉടമ എടക്കാട് സ്വദേശി കെ പി നൗഷാദ് പോലീസിൽ പരാതിനൽകി.6800 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതി പിടിയിലായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

