കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് വീണ്ടും രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 11 മണിയോടെ ശൗചാലയത്തിന്റെ ചുമർ തുരന്നാണ് പ്രതി പുറത്തുകടന്നത്. അതീവ സുരക്ഷയുള്ള സെല്ലിൽ നിന്ന് പ്രതി രക്ഷപ്പെട്ടത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.
രണ്ടാം തവണയും സുരക്ഷാവേലി ഭേദിച്ചു
കണ്ണൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായിരുന്ന വിനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ പത്താം തീയതിയാണ് കുതിരവട്ടത്ത് എത്തിച്ചത്. തിങ്കളാഴ്ച രാത്രി 9 മണി വരെ മുറിയിലുണ്ടായിരുന്ന പ്രതി 11 മണിയോടെയാണ് ചാടിപ്പോയത്. ഓരോ മണിക്കൂറിലും പരിശോധന നടക്കാറുള്ള വാർഡിൽ 11 മണിക്ക് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ട വിവരം ജീവനക്കാർ അറിഞ്ഞത്.
നേരത്തെ 2022-ലും വിനീഷ് ഇവിടെനിന്ന് ചാടിപ്പോയിരുന്നു. അന്ന് പിന്നീട് പോലീസ് പിടികൂടി ജയിലിലേക്ക് മാറ്റി. ജയിലിൽ വെച്ച് കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്കും ഇയാൾ ശ്രമിച്ചിരുന്നു.
നാടിനെ നടുക്കിയ ദൃശ്യ കൊലക്കേസ്
2021-ലാണ് പ്രണയാഭ്യർഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിനി ദൃശ്യയെ (21) വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിന്റെ കടയ്ക്ക് തീയിട്ട ശേഷം വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

