മയ്യിൽ:
പഴയ വൈദ്യുതി കമ്പികൾ മാറ്റി കേബിൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ നാളെ (30-12-2025, ചൊവ്വാഴ്ച) രാവിലെ 8.30 മുതൽ 11 മണി വരെ മയ്യിൽ ബസ് സ്റ്റാൻഡ്, വള്ളിയോട്ട്, ഇല്ലം മുക്ക്, ബമ്മണാച്ചേരി, മയ്യിൽ ടൗൺ, മക്ക ഹൈപ്പർ മാർക്കറ്റ്, സമീറ കോംപ്ലക്സ്, കൃപ, ബിസിമില്ല കോംപ്ലക്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും.
അതേസമയം, രാവിലെ 8.30 മുതൽ 2 മണി വരെ മയ്യിൽ CRC ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുമെന്ന് KSEB മയ്യിൽ അറിയിച്ചു.
ഇതോടൊപ്പം, LT ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന ജോലികളുടെ ഭാഗമായി രാവിലെ 8.30 മുതൽ വൈകുന്നേരം 3 മണി വരെ മണിയങ്കീൽ പഴശ്ശി, 8/4 ടവർ, 8/4 കമ്പനി, കുട്ടിയാൻ കുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധികളിലും ഭാഗിക വൈദ്യുതി മുടങ്ങും.
കൊളച്ചേരി:
ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായി നാളെ (30-12-2025) വിവിധ സമയങ്ങളിൽ കൊളച്ചേരി മേഖലയിലെ ചില ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗിക വൈദ്യുതി മുടങ്ങും.
രാവിലെ 8.00 മുതൽ 10.30 വരെ – കുറ്റിച്ചിറ 12.00 മുതൽ 2.30 വരെ – അരിമ്പ്ര വായനശാല രാവിലെ 9.00 മുതൽ 11.00 വരെ – RWSS നാറാത്ത് (രണ്ടാം മെയിൽ) 11.00 മുതൽ വൈകിട്ട് 4.00 വരെ – ശ്രീദേവിപുരം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

