വീട് കുത്തിതുറന്ന് 10 പവനും പണവും കവർന്നു

Kannadiparamba online news
Screenshot

എടയന്നൂർ: വീട് കുത്തി തുറന്നു പത്ത് പവനോളം ആഭരണങ്ങളും പതിനായിരം രൂപയും കവർന്നു. എടയന്നൂർ തെരൂരിലെ പൗർണ്ണമിയിൽ ടി. നാരായണൻ്റെ (76) വീട്ടിലാണ് കവർച്ച. ഈ മാസം 22 ന് പരാതിക്കാരൻ വീടു പൂട്ടി നാട്ടിൽ നിന്നും പോയതായിരുന്നു. ഇന്നലെ രാത്രി 7 മണിയോടെ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വാതിലും അടുക്കള ഭാഗത്തെ വാതിലും കിടപ്പുമുറിയിലെ വാതിലും കുത്തി തുറന്ന നിലയിൽ കണ്ടത്. കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് അലമാരയിലെ തുണിസഞ്ചിയിൽ സൂക്ഷിച്ചതായ 10 പവൻ്റെ ആഭരണങ്ങളും അലമാരയിലുണ്ടായിരുന്ന 10,000 രൂപയും മോഷണം പോയത് മനസ്സിലായത്. തുടർന്ന് മട്ടന്നൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!