ഇൻസ്റ്റാഗ്രാമിൽ ബോംബ് വീഡിയോ ഭീഷണി സൈബർ പോലീസ് കേസെടുത്തു

Kannadiparamba online news
Screenshot

കണ്ണൂർ: റെഡ് ആർമി കണ്ണൂർ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നാടൻ ബോംബ് ഉപയോഗിക്കുന്ന വീഡിയോ റീൽ ഇട്ട് ഭീഷണി മുഴക്കുന്നതായുള്ള പോസ്റ്റിന് താഴെ കലാപം ഉണ്ടാക്കാനുള്ള പോർവിളി നടത്തിയതിന് സൈബർ പോലീസ് കേസെടുത്തു. ഈ മാസം 16 ന് സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും കമ്മീഷണർക്ക് ലഭിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ കേസെടുത്തത്. ഇൻസ്റ്റാഗ്രാമിൽ നാടൻ ബോംബ് ഉപയോഗിക്കുന്ന വീഡിയോ റീൽ പോസ്റ്റിന് താഴെ സി പി എം പ്രവർത്തകരും മുസ്ലീം ലീഗ് – കോൺഗ്രസ് പ്രവർത്തകരും തമ്മിൽ പോർവിളിയും ഭീഷണിയും നടത്തുന്നതായ കമൻ്റുകൾ പ്രകോപനപരവും സമൂഹത്തിൽ ലഹള ഉണ്ടാക്കാനും നാട്ടിൽ കലാപം സൃഷ്ടിക്കുന്നതിനുള്ള മനപൂർവ്വമായ ആഹ്വാനമാണെന്നു ബോധ്യപ്പെട്ടതിനാൽ കണ്ണൂർ സിറ്റി ക്രൈം സ്റ്റേഷൻ കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!