നാടിനെ കണ്ണീരിലാഴ്ത്തി പിഞ്ചുബാലന്റെ മരണം; ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

Kannadiparamba online news
Screenshot

മലപ്പുറം: ചങ്ങരംകുളത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്റെ മകൻ അസ്‌ലം നൂഹാണ് ദാരുണമായി മരണപ്പെട്ടത്.

അപകടം നടന്നത് ഇങ്ങനെ:

വീറ്റുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അസ്‌ലം നൂഹ്. ഇതിനിടെ കുട്ടി മണ്ണും കല്ലും വായിൽ ഇടുകയായിരുന്നു. കുട്ടി കല്ല് വായിലിട്ടത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ തന്നെ ഓടിയെത്തി വായിൽ നിന്ന് കല്ലുകൾ പുറത്തെടുക്കാൻ ശ്രമിച്ചു. എന്നാൽ ഒരു കല്ല് തൊണ്ടയിൽ കുടുങ്ങിപ്പോകുകയായിരുന്നു.

ശ്വസ തടസ്സം നേരിട്ട കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ അപ്രതീക്ഷിത വേർപാട് പള്ളിക്കര ഗ്രാമത്തെയാകെ വലിയ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!