അനീസ് കെവി ✍️
കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി അംബേദ്കർ ഗ്രാമത്തിലെ മയൂഖം കലാസമിതിയുടെ രണ്ടാം വാർഷികാഘോഷം ശനിയാഴ്ച രാത്രി വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് കെ. ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഗ്രാമങ്ങളിലെ കലാപരമായ കൂട്ടായ്മകൾ സാമൂഹിക ഐക്യത്തിന് അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു.
വാർഷികാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
യോഗത്തിൽ ഭാഗ്യകുമാരി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ നൗഫൽ കെ.പി., 10-ാം വാർഡ് മുൻ മെമ്പർ ശരത്ത് എ., 12-ാം വാർഡ് മുൻ മെമ്പർ മിഹ്റാബി ടീച്ചർ, പുല്ലൂപ്പി ഹിന്ദു എൽ.പി. സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ദിനേശൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
രേഷ്മ കെ. സ്വാഗതവും സനിത സി. നന്ദിയും പറഞ്ഞു. അംബേദ്കർ ഗ്രാമത്തിലെ നിരവധി കുടുംബങ്ങൾ ആഘോഷത്തിൽ പങ്കാളികളായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

