അരിമ്പ്ര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പഞ്ചലോഹ ഗോളക സമർപ്പണം ഡിസംബർ 29, 30 തീയതികളിൽ

Kannadiparamba online news

മയ്യിൽ : അരിമ്പ്ര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ പഞ്ചലോഹ ഗോളക സമർപ്പണ ചടങ്ങുകൾ നടക്കുന്നു. 2025 ഡിസംബർ 29, 30 (1201 ധനു 14, 15) തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് സമർപ്പണ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൂന്തോട്ടത്തിൽ പുടയൂർ പാണ്ഡുരംഗൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിപുലമായ പൂജകളിലും സമർപ്പണ ചടങ്ങുകളിലും നിരവധി ഭക്തജനങ്ങൾ പങ്കുചേരും. ക്ഷേത്ര ചൈതന്യം വർദ്ധിപ്പിക്കുന്നതിനായി നടത്തുന്ന ഈ പുണ്യകർമ്മത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കാളികളാകണമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!