എടക്കാട്: അതിശക്തമായ പോരാട്ടത്തിനൊടുവിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് നിലനിർത്തി. സി.പി.എമ്മിലെ കെ.വി. ബിജു നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പ് വിശേഷങ്ങൾ:
ആകെ 14 ഡിവിഷനുകളുള്ള ബ്ലോക്ക് പഞ്ചായത്തിൽ ഭരണപക്ഷമായ എൽ.ഡി.എഫും പ്രതിപക്ഷമായ യു.ഡി.എഫും തുല്യനിലയിലായതോടെയാണ് (7-7) വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസിലെ കെ.വി. ജയരാജൻ ആയിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. വരണാധികാരി നടത്തിയ നറുക്കെടുപ്പിൽ ഭാഗ്യം എൽ.ഡി.എഫിനെ തുണച്ചതോടെ കെ.വി. ബിജുവിനെ വിജയിയായി പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷം അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് പുതിയ പ്രസിഡന്റിനെ അഭിനന്ദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

