തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് ബിജെപി നേതാവ് വി.വി. രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ചുമതലയേറ്റു. കേരളത്തിലെ ഒരു കോർപ്പറേഷന്റെ ഭരണത്തലപ്പത്തെത്തുന്ന ആദ്യ ബിജെപി പ്രതിനിധിയെന്ന നേട്ടം ഇതോടെ വി.വി. രാജേഷിന് സ്വന്തമായി. 101 അംഗ കൗൺസിലിൽ 51 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്.
തിരഞ്ഞെടുപ്പ് വിശേഷങ്ങൾ:
• വോട്ട നില: ബിജെപിയുടെ 50 അംഗങ്ങളുടെയും പാറ്റൂരിൽ നിന്ന് വിജയിച്ച സ്വതന്ത്രൻ രാധാകൃഷ്ണന്റെയും പിന്തുണയോടെയാണ് വി.വി. രാജേഷ് (51 വോട്ട്) വിജയിച്ചത്.
• എതിരാളികൾ: എൽഡിഎഫ് സ്ഥാനാർത്ഥി ആർ.പി. ശിവജിക്ക് 29 വോട്ടുകളും യുഡിഎഫിന്റെ കെ.എസ്. ശബരീനാഥന് 17 വോട്ടുകളും ലഭിച്ചു.
• അസാധു വോട്ടുകൾ: യുഡിഎഫിന്റെ രണ്ട് വോട്ടുകൾ (കെ.ആർ. ക്ലീറ്റസ്, എസ്. ലതിക) ഒപ്പിട്ടതിലെ പിഴവ് മൂലം അസാധുവായി. പൗണ്ട്കടവ് ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് വിമതൻ സുധീഷ് കുമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
കൊടുങ്ങാനൂർ വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് വി.വി. രാജേഷ്. എം.ആർ. ഗോപൻ അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കുകയും വി.ജി. ഗിരികുമാർ പിന്താങ്ങുകയും ചെയ്തു. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് ഇക്കുറി എൻഡിഎ തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരമുറപ്പിച്ചത്.
കക്ഷിനില:
എൻഡിഎ – 50, എൽഡിഎഫ് – 29, യുഡിഎഫ് – 19, മറ്റുള്ളവർ – 2. സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്ന് വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

