നാറാത്ത്: ചെഗുവേര സെന്റർ കലാ കായിക സാംസ്കാരിക വേദി പുല്ലൂപ്പിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുൽക്കൂട് ഒരുക്കൽ മത്സരം സംഘടിപ്പിച്ചു. പ്രദേശത്തെ നിരവധി പേർ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ പൗലോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രശാന്ത് സത്യൻ രണ്ടാം സ്ഥാനവും സൈമൺ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് വാർഡ് മെമ്പർ നൗഫൽ കെ.പി സമ്മാനദാനം നിർവ്വഹിച്ചു. ചടങ്ങിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. രമേശൻ, മുൻ വൈസ് പ്രസിഡന്റ് ശ്യാമള എന്നിവരെ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു.
സിപിഐ(എം) മയ്യിൽ ഏരിയ കമ്മിറ്റിയംഗം അശോകൻ പരിപാടിയുടെ ഉദ്ഘാടന പ്രസംഗം നടത്തി. ക്ലബ്ബ് പ്രസിഡന്റ് ബിജു ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രജ്ജിത്ത് സ്വാഗതവും ജോയ് മോൻ തോമസ് നന്ദിയും രേഖപ്പെടുത്തി. ക്രിസ്മസ് സ്നേഹസന്ദേശം പങ്കുവെച്ചുകൊണ്ട് പ്രദേശത്തെ നിരവധി ആളുകൾ ആഘോഷ പരിപാടികളിൽ പങ്കുചേർന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

