പയ്യാമ്പലത്ത് ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kannadiparamba online news
Screenshot

കണ്ണൂർ: പയ്യാമ്പലത്ത് ബൈക്ക് വൈദ്യുതി തൂണിൽഇടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സൗത്ത് ബസാർ മക്കാനിക്ക് സമീപത്തെ ഹാജിറ മാൻഷനിൽ സാജിദ് മുഹമ്മദ് ഹുസൈൻ്റെയും ഫാമിയുടെയും
മകൻ സയ്യിദ് ഹംദാൻ ഹുസൈനാ (19) ണ് മരിച്ചത്.

ഇന്ന് പുലർച്ചെ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിന് സമീപമായിരുന്നു അപകടം. ശ്രീചന്ദ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ്മരിച്ചത്.

മംഗളൂരു യേനപ്പോയ ആർട്സ് കോളേജിൽ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ് ഹംദാൻ. സഹോദരങ്ങൾ: ഫലഖ്, ബതൂൽ, ഈസ. ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് മക്കാനി ഖബർസ്ഥാനിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!