ക്രിസ്മസ് തലേന്ന് കടുത്ത ഗതാഗതക്കുരുക്ക്; പാപ്പിനിശ്ശേരി മുതൽ പുതിയതെരു വരെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങി

Kannadiparamba online news
Screenshot

പാപ്പിനിശ്ശേരി: ക്രിസ്മസ് തലേന്നായ ബുധനാഴ്ച ദേശീയപാതയിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്. രാവിലെ മുതൽ ചെറിയ തോതിൽ അനുഭവപ്പെട്ട കുരുക്ക് ഉച്ചയ്ക്ക് ശേഷം അതിരൂക്ഷമാവുകയായിരുന്നു. പാപ്പിനിശ്ശേരി മുതൽ പുതിയതെരു വരെ കിലോമീറ്ററുകളോളമാണ് വാഹനങ്ങൾ നിരയായി കിടന്നത്.

ക്രിസ്മസ് വിപണിയിലേക്കും ആഘോഷങ്ങൾക്കുമായി ആളുകൾ കൂട്ടത്തോടെ ഇറങ്ങിയതോടെയാണ് തിരക്ക് വർധിച്ചത്. വളപട്ടണം പാലം കടന്നുപോകാൻ ഇരുവശത്തുമുള്ള വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടു. ആംബുലൻസുകൾ പോലും കടന്നുപോകാനാവാതെ കുരുക്കിൽപ്പെട്ടത് യാത്രക്കാരെയും രോഗികളെയും ഒരുപോലെ വലച്ചു.

പോലീസും യാത്രക്കാരും വലഞ്ഞു:

പാപ്പിനിശ്ശേരിയിലും കളരിവാതിൽക്കൽ റോഡിലേക്ക് തിരിയുന്ന ഭാഗത്തും കുരുക്കഴിക്കാൻ പോലീസ് ഏറെ പണിപ്പെട്ടു. കളരിവാതിൽക്കൽ റോഡ് വഴി വാഹനങ്ങൾ കടന്നുപോകുന്നതിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയത് ചില യാത്രക്കാർക്ക് പ്രയാസമുണ്ടാക്കി. രാത്രി വൈകിയും കുരുക്ക് തുടർന്നതോടെ ക്രിസ്മസ് ആഘോഷങ്ങൾക്കായി പുറത്തിറങ്ങിയവരും ജോലി കഴിഞ്ഞ് മടങ്ങിയവരും മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. വരും ദിവസങ്ങളിലും തിരക്ക് തുടരാൻ സാധ്യതയുള്ളതിനാൽ ദേശീയപാതയിലെ യാത്ര ദുസ്സഹമാകുമെന്ന ആശങ്കയിലാണ് ജനം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!