കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. ഇറ്റലി സ്വദേശിനി ജസീക്ക സറീന അലക്സാണ്ടർ (22) നാണ് കടിയേറ്റത്. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
ബീച്ചിലൂടെ നടക്കുകയായിരുന്ന ജസീക്കയെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പിങ്ക് പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെടുകയും യുവതിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ബെംഗളൂരുവിൽ ഇൻ്റേൺഷിപ്പ് ചെയ്യുന്ന ജസീക്ക അവധി ആഘോഷിക്കാനായാണ് കണ്ണൂരിലെത്തിയത്. കണ്ണൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പയ്യാമ്പലത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന പരാതിക്കിടെയാണ് ഈ സംഭവം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

