വൃക്ക വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വീണ്ടും കേസ്

Kannadiparamba online news
Screenshot

തളിപ്പറമ്പ്: വൃക്ക വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ റിമാൻഡിൽ കഴിയുന്ന ആറളം സ്വദേശിക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. ആറളം കിഴള്ളി വേങ്ങശേരിയിലെ വി.എം. നൗഫലിന്റെ (50) പേരിലാണ് തളിപ്പറമ്പ് പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപം താമസിക്കുന്ന കുഴിച്ചാൽ കെ. സുപ്രഭയുടെ പരാതിയിലാണ് നടപടി.

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ദാതാവിനെ കണ്ടെത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് സുപ്രഭയുടെ മകളുടെ അക്കൗണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ നൗഫൽ കൈക്കലാക്കിയെന്നാണ് പരാതി. സമാനമായ രീതിയിൽ മറ്റ് പലരിൽ നിന്നും ഇയാൾ പണം തട്ടിയതായി നേരത്തെ കണ്ടെത്തിയിരുന്നു. വൃക്ക ആവശ്യമായി വരുന്ന രോഗികളുടെയും കുടുംബത്തിന്റെയും നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത് ലക്ഷങ്ങൾ തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് നൗഫൽ എന്ന് പോലീസ് സംശയിക്കുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!