പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ ക്രിസ്മസ് ആഘോഷം വർണ്ണാഭമായി

Kannadiparamba online news
Screenshot

kannadipramba online ✍️

പുല്ലൂപ്പി: പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ക്രിസ്മസ് ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിച്ചു. കെ.ജി. ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പ്രത്യേക ആഘോഷങ്ങളാണ് സ്കൂളിൽ ഒരുക്കിയത്.

വിവിധ ക്ലാസുകളിൽ കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തുകൊണ്ട് കുട്ടികൾ ക്രിസ്മസ് സന്തോഷം പങ്കിട്ടു. അധ്യാപകരും പി.ടി.എ. അംഗങ്ങളും കുട്ടികളും ചേർന്ന് സ്കൂളിൽ മനോഹരമായ ക്രിസ്മസ് ട്രീയും മറ്റ് അലങ്കാരങ്ങളും ഒരുക്കിയിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ ‘ക്രിസ്മസ് – ന്യൂ ഇയർ ഫ്രണ്ടിനെ’ തിരഞ്ഞെടുക്കുന്ന ചടങ്ങും നടന്നു. കുട്ടികളുടെ പാട്ടും നൃത്തവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

സ്കൂൾ അധികൃതരും പി.ടി.എ. പ്രതിനിധികളും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. വരാനിരിക്കുന്ന പുതുവർഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ സ്കൂൾ അധികൃതർ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!