പുല്ലൂപ്പിയിൽ ചെ ഗുവേര സെന്ററിന്റെ ക്രിസ്മസ് കരോൾ നാളെ; മതസൗഹാർദ്ദം തകർക്കുന്നവർക്കെതിരെ പ്രതിഷേധമാകും പരിപാടി

Kannadiparamba online news
Screenshot

kannadiparamba online ✍️

പുല്ലൂപ്പി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുല്ലൂപ്പി ചെ ഗുവേര സെന്ററിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ക്രിസ്മസ് കരോൾ സംഘടിപ്പിക്കുന്നു. ഡിസംബർ 24 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് പിടികത്തെരുവിൽ നിന്ന് ആരംഭിക്കുന്ന കരോൾ പുല്ലൂപ്പിയിൽ സമാപിക്കും.

സി.പി.ഐ(എം) മയ്യിൽ ഏരിയ കമ്മിറ്റിയംഗം സ. കെ. ബൈജു കരോൾ ഉദ്ഘാടനം ചെയ്യും. ചെ ഗുവേര സെന്റർ സെക്രട്ടറി രഞ്ജിത്ത് പരിപാടിക്ക് നേതൃത്വം നൽകും.

പ്രതിഷേധസ്വരമായി കരോൾ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് കരോളുകൾക്ക് നേരെ മതതീവ്രവാദികൾ നടത്തുന്ന അക്രമങ്ങളെ ശക്തമായി അപലപിക്കുന്നതിനോടൊപ്പം, ഇത്തരം വിദ്വേഷ നീക്കങ്ങൾക്കെതിരെയുള്ള പ്രതിഷേധം കൂടിയായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാനും ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമായി നാട്ടിലെ മുഴുവൻ ജനങ്ങളും കരോളിൽ അണിനിരക്കണമെന്ന് ചെ ഗുവേര സെന്റർ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!